തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതാ എസ് നായരുടെ ആത്മകഥയ്ക്ക് പ്രചാരമേറുന്നു. കുമുദം എന്ന തമിഴ് മാസികയാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. സോളാര്‍ കേസും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും ആത്മകഥയില്‍ സരിത വിവരിക്കുന്നുണ്ട്. സോളാര്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ പോയതും ബിജു രാധാകൃഷ്ണനുമായുള്ള ബന്ധവും സരിതയുടെ ആത്മകഥയില്‍ എഴുതുന്നുണ്ട്. സരിതാമ്മ എന്ന പേരിലാണ് കുമുദം സരിതയെ പരിചയപ്പെടുത്തുന്നത്. ഇതുവരെ പത്ത് ലക്കങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
“സെപ്റ്റംബര്‍ 12 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. ജീവിതത്തില്‍ ഉണ്ടായ എല്ലാപ്രശ്നങ്ങളും അതോടെ പരിഹരിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു. കേരള രാഷ്ട്രീയത്തിലെ അതികായനെ കാണുവാന്‍ അന്ന് ഞാന്‍ അദ്ദേഹത്തിന്റെ പക്കലെത്തി. വളരെ മാന്യമായി ചിരിച്ചുകൊണ്ട് സ്വീകരിച്ചു. തിരക്ക് കഴിയുന്നത് വരെ കാത്തുനില്‍ക്കുവാന്‍ ആവശ്യപ്പെട്ടു. കുടിക്കുവാന്‍ ചായ നല്‍കി. എന്നാല്‍ അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം അരികിലെത്തി. പിന്നീട് നടന്നത് എന്റെ സപ്തനാടികളെയും തളര്‍ത്തുന്ന അനുഭവമാണ്. എന്തൊക്കെയാണ് നടക്കുന്നതെന്ന് പോലും ആലോചിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല. അത്രയേറെ ഞാന്‍ അടിമപ്പെട്ടുപോയി”. ഇതാണ് സരിതയുടെ ആത്മകഥയിലെ ഒരു പ്രധാനഭാഗം.
Post Your Comments