
സിഡ്‌നി : പിതാവ് കഞ്ചാവ് കൃഷിയ്ക്ക് തീവെച്ചപ്പോള്‍ മകന്‍ പോലീസില്‍ വിളിച്ച് പരാതി നല്‍കി. പോലീസിനോട് തന്റെ വില പിടിപ്പുള്ള കൃഷി നശിപ്പിച്ചു എന്നാണ് മകന്‍ വിളിച്ചു പറഞ്ഞത്. സംഭവത്തെക്കുറിച്ച് പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറംലോകമറിയുന്നത്.
പരാതി ലഭിച്ച പോലീസ് അന്വേഷണത്തിനെത്തിയപ്പോള്‍ ഞെട്ടി പോയി. 25 മൈല്‍ വിസ്തീര്‍ണത്തിലാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്. പിതാവിനോടുള്ള ദേഷ്യത്തിലാണ് മകന്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതി പോലീസില്‍ അറിയിച്ചതിന് ശേഷം മകന്‍ വീട്ടില്‍ നിന്നും പോയി എന്നായിരുന്നു പിതാവ് പറഞ്ഞത്. സംഭവത്തില്‍ പിതാവിനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments