ന്യൂഡല്‍ഹി ● കുളച്ചല്‍ അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതിയില്‍ 6000 കോടി രൂപയുടെ കേന്ദ്രനിക്ഷേപമുണ്ടാകും. ദക്ഷിണേന്ത്യയിലേക്കുള്ള ചരക്കുകപ്പലുകള്‍ ഇപ്പോള്‍ സിലോണില്‍ എത്തിയാണ് ചരക്കുകള്‍ നീക്കുന്നതെന്നും ഇത് ഒഴിവാക്കാന്‍ കുളച്ചല്‍ സഹായകരമാകുമെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖത്ത് നിന്ന് വെറും 35 കിലോമീറ്റര്‍ മാത്രം അകലെയുള്ള പദ്ധതി വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചേക്കും. നേരത്തെ വിഴിഞ്ഞവും കുളച്ചലും തുറമുഖത്തിന് പരിഗണിച്ചിരുന്നുവെങ്കിലും ഏറെ അനുയോജ്യം വിഴഞ്ഞമാണെന്ന് കണ്ടെത്തുകയായിരുന്നു. കുളച്ചല്‍ തുറമുഖത്തിന് അനുമതി ആവശ്യപ്പെട്ട് ഏറെ നാളായി തമിഴ്‌നാട് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. കുളച്ചലിന് സമീപം ഇനയം എന്ന സ്ഥലത്താണ് പദ്ധതി വരുന്നത്. പദ്ധതി നടപ്പിലായാല്‍ ദക്ഷിണേന്ത്യയുടെ കവാടമാകാനുള്ള തിരുവനനന്തപുരത്തിന്റെ സാധ്യത എന്നേക്കുമായി അടയും.
Post Your Comments