തിരുവനന്തപുരം: ക്യാബിനറ്റ് റാങ്കോടെ വി.എസ്.അച്യുതാനന്ദൻ വി. എസ് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആകും. വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി നല്‍കുന്നതിന് നിയമഭേദഗതി വേണമെന്ന് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നു . വിഎസിനെ ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷനാക്കിയാല്‍ അത് ഇരട്ട പദവിയായി കണക്കാക്കപ്പെടുമെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് കാബിനറ്റ് റാങ്കിലുള്ള പദവിയെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ചത്.
1957ല്‍ ആണ് ഭരണപരിഷ്കരണ കമ്മീഷന് ആദ്യമായി രൂപവത്കരിക്കപ്പെട്ടത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു ഇതിന്റെ അധ്യക്ഷന്‍. പീന്നീട് 1965ല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായിരുന്ന കാലത്ത് എം. കെ. വെള്ളോടി അധ്യക്ഷനായി രണ്ടാം ഭരണപരിഷ്കരണ കമ്മീഷന് രൂപവത്കരിക്കപ്പെട്ടു. 1997ല്‍ നിലവില്‍വന്ന മൂന്നാം ഭരണപരിഷ്കരണ കമ്മീഷന്റെ അധ്യക്ഷന്‍ ഇ. കെ. നായനാര്‍ ആയിരുന്നു.
Post Your Comments