Latest NewsNewsIndia

വി എസ് അച്യുതാനന്ദനെതിരായ കെ സുധാകരന്റെ വിവാ​ദ പാരാമർശം : നിയമ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: മുതിർന്ന നേതാവും, ഭരണപരിഷ്ക്കാര
കമ്മീഷന്‍ ചെയർമാനുമായ വി എസ് അച്യുതാനന്ദനെതിരായി കെ സുധാകരൻ എംപി നടത്തിയ വിവാദ പരാമർശത്തിൽ നിയമ നടപടി ആവശ്യപ്പെട്ടു പരാതി. കോഴിക്കോട്ടെ പൊതു പ്രവർത്തകനായ രമിൽ ചേലമ്പ്രയാണ് ഡിജിപിക്ക് പരാതി നൽകിയത്. വട്ടിയൂര്‍കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ വിമർശനം. വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്ക്കാരമാണ് വരേണ്ടത്. മലബാറിൽ 90 ൽ എടുക്ക് നടക്ക് എന്ന ഒരു ചൊല്ലുണ്ട്. പത്തുകോടി ചെലവാക്കാന്‍ മാത്രം വിഎസ് എന്താണ് കേരളത്തിന് വേണ്ടി ചെയ്തതെന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്.

Also read : കോന്നി മണ്ഡലത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വ്യാപകമായി പണം വിനിയോഗിച്ചു: എ എന്‍ രാധാകൃഷ്ണന്‍

നേരത്തെയും സുധാകരൻ നേതാക്കൾക്കെതിരെ വിവാദ പരാമര്‍ശം നടത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുധാകരന്‍റെ പ്രചാരണ വീഡിയോക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button