KeralaLatest NewsNews

മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിച്ചുമാറ്റാനുള്ള സുപ്രീംകോടതി ഉത്തരവിനെ പിന്തുണച്ച് വിഎസ് അച്യുതാനന്ദൻ

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് പൊളിച്ചു മാറ്റാനുള്ള സുപ്രീംകോടതി ഉത്തരവിനെ അനുകൂലിച്ച് മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ. രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വിധി. അഴിമതിക്കും നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കുന്ന അവസ്ഥ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുമുണ്ടാകരുത്. സര്‍വകക്ഷിയോഗം ഇക്കാര്യത്തിൽ ഉചിതമായ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഎസ് പറഞ്ഞു.

Also read : ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീറാം വെങ്കിട്ട രാമന്‍ ഐഎഎസിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി

അനധികൃത നിര്‍മ്മാണം നടത്തിയ ഫ്ലാറ്റ് നിര്‍മ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്താൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും, നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്ലാറ്റുകള്‍ നൽകും. അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്ലാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ടെന്ന് വിഎസ് പ്രസ്താവനയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button