Technology

ഇന്റര്‍നെറ്റ്‌ സ്പീഡ് : ടെലികോം കമ്പനികളുടെ ഉടായിപ്പ് ഇനി നടക്കില്ല

ന്യൂഡല്‍ഹി ● 3ജിയും, 4ജിയും ഓഫര്‍ ചെയ്തിട്ട് 2 ജി സ്പീഡ് പോലും തരാതെയുള്ള ടെലികോം കമ്പനികളുടെ ഉടായിപ്പ് ഇനി നടക്കില്ല. ഇന്‍റര്‍നെറ്റ് സ്പീഡിനെ സംബന്ധിച്ച് രാജ്യത്ത് ഉയരുന്ന പരാതികള്‍ പരിഹരിക്കാന്‍ നടപടിയുമായി ടെലികോം റെഗുലേറ്ററി അതോററ്ററി (ട്രായി) തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഉപയോക്താവിന് ഫോണിലെ ഇന്റര്‍നെറ്റ്‌ സ്പീഡ് സ്വയം പരിശോധിക്കാന്‍ കഴിയുന്ന ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ട്രായ്. നാളെ മുതല്‍ വിവിധ ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാകുന്ന മൈ സ്പീഡ് ആപ്പ് എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉപയോക്താവിന് നെറ്റ് സ്പീഡ് പരിശോധിക്കാം. തൃപ്തികരമായ സ്പീഡ് അല്ലെങ്കില്‍ ട്രായിക്ക് ഇതിന്‍റെ ഫലവും വച്ച് പരാതിയും നല്‍കാം. ട്രായിയുടെ സ്വന്തം ആപ്പ് അയതിനാല്‍ ഇത് ഇത്തരം തര്‍ക്കങ്ങളില്‍ തെളിവായി എടുക്കാനാണ് ട്രായിയുടെ തീരുമാനം. ഡേറ്റ സ്പീഡിന് പുറമേ ഉപയോക്താവിന്‍റെ കവറേജ്, നെറ്റ്വര്‍ക്ക് ഇന്‍ഫര്‍മേഷന്‍, ലൊക്കേഷന്‍ എന്നിവയും ഈ ആപ്പ് വഴി മനസിലാക്കാന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button