![mankada](/wp-content/uploads/2016/07/mankada.jpg)
മലപ്പുറം : മങ്കട സദാചാര കൊലപാതകക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. അമ്പലപ്പടി അബ്ദുള്‍ നാസര്‍, പറമ്പത്ത് മന്‍സൂര്‍ എന്നിവരാണ് പൊലീസ് പിടിയിലായത് പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ നാല് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. രാത്രിയില്‍ ഒരു വീടിന് സമീപം കണ്ട നസീറിനെ സദാചാര ഗുണ്ടകള്‍ സംഘംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ തലയ്ക്ക് ഉള്‍പ്പെടെ സാരമായ പരുക്കേറ്റ ഇയാളെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ തലയ്‌ക്കേറ്റ മാരകമായ പരിക്കിനെ തുടര്‍ന്ന് നസീര്‍ മരണമടയുകയായിരുന്നു.
കേസിലെ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന സക്കീര്‍, സുഹൈല്‍ എന്നിവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പിടിയിലായ അബ്ദുള്‍ നാസര്‍, ശറഫുദ്ദീന്‍, ഷഫീക്ക്, ഗഫൂര്‍ എന്നിവരെയാണ് കോടതി നേരത്തെ റിമാന്റ് ചെയ്തത്.
Post Your Comments