കേരളാ പോലീസിന്റെ മുന്നറിയിപ്പ്
ജാഗ്രതപാലിക്കുക. !
പ്രിയപ്പെട്ടവരെ, അർദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവർച്ച നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആവാതിരിക്കാൻ പോലീസ് പറയുന്നചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഗുണം ചെയ്തേക്കാം
* കവർച്ച നടന്ന എല്ലാ വീടുകളിലും അടുക്കള വാതിൽ തകർത്താണ് അകത്ത് കയറിയത് : വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പുo ഉള്ളതാക്കുകയും ലോക്ക് ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക ,എല്ലാ വാതിലുകളും അടക്കുകയും താക്കോൽ ഉപയോഗിച്ചും പൂട്ടുക ,വാതിലിന്റെ പുറകിൽ ഇരുമ്പിന്റെ പട്ട പിടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കും
* അടുക്കളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും ലൈറ്റ് ഓഫാക്കാതിരിക്കുക
* അപരിചിതരായ സന്ദർശകർ ,പിരിവുകാർ ,യാചകർ ,പുതപ്പ് പോലുളളവ വിൽക്കുന്ന കച്ചവടക്കാർ,പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നവർ
തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക
* കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ ,ആയുധങ്ങൾ എന്നിവ വീട്ടിൽ അവർക്ക് കിട്ടാത്ത രീതിയിൽ സുരക്ഷിതമാക്കി വെക്കുക
* കൂടുതൽ ആഭരണങ്ങൾ അണിയാതിരിക്കുകയും പണം ആഭരണം തുടങ്ങിയവ അലമാര, മേശ പോലുള്ളവയിൽ സൂക്ഷിക്കാതിരിക്കുക
*കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറിയിക്കുക.
സംഘടിതമായി ഒരേ സമയം അന്വേഷണം നടത്തുക
* പോലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി ,വാതിൽ ,അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവ തൊടാതിരിക്കുക. തെളിവ് നഷ്ടപെടും
* വലിയ സമ്പാദ്യം ഉള്ളവർ CCTV Camera Curcuit സ്ഥാപിക്കുക
* കവർച്ച ശ്രമം നടന്നാൽ ആയുധവും വെളിച്ചവും ഇല്ലാതെ ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുക
* രാത്രി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കാതിരിക്കുക.
ഇത്തരം കാര്യങ്ങൾ നിസാരമെന്ന് തോന്നാമെങ്കിലും ഇരകളായി തീർന്നാൽ ഗൗരവമായി തീരും.
ഇന്നത്തെ ഇര നാം ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം മറ്റുള്ളവരിലേക്കും എത്തിക്കുകയും ചെയ്യുക
NB : നിങ്ങളുടെ നാട്ടിലെ ടൗണിലോ മറ്റോ പുതുതായി അപരിചിതരോ അന്യസംസ്ഥാനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കിൽ/ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ….
പകൽ പുറത്തിറങ്ങാതെ റൂമിൽ കഴിയുന്നവരെയും ആർഭാഢ ജീവിതം നയിക്കുന്നവരെയും നിരീക്ഷിക്കുക …….
Post Your Comments