KeralaNews

കൊച്ചിയിൽ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ എട്ട് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയവര്‍ പൊലീസ് പിടിയിലായി. 8 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് ഇവരെ പിടികൂടിയത്. കഞ്ചാവ് വലിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇവര്‍ വീടുകളില്‍ ഒരുക്കിയിരുന്നു. വടുതല സ്വദേശി കണ്ണന്‍, കൊല്ലം സ്വദേശികളായ യദുകൃഷ്ണന്‍, അജേഷ്, പാലക്കാട് സ്വദേശി വിഷ്ണു, ജെയ്‌സണ്‍, സായി ശങ്കര്‍, അരുണ്‍ രാജ്, അമല്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ താമസിച്ചിരുന്ന വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ വീട്ടിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button