
കണ്ണൂര്‍: സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് കേരളം മാറുന്നു . 2017 ഓടെ എല്ലാ വീടുകളും വൈദ്യുതീകരിക്കാനാണ് പദ്ധതി. ഇതിനായി നിലവില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് രണ്ട് ലക്ഷത്തോളം പേരാണ്.
സമ്പൂര്‍ണ വൈദ്യുതീകരണത്തിന് ആവശ്യമായ വിവര ശേഖരണം, ചെലവ് നിര്‍ണയം എന്നിവയ്ക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ സെക്ഷന്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി. സാമ്പത്തിക പ്രശ്നം ഇല്ലാത്തതിന്റെ പേരിൽ വൈദ്യുതി ഇല്ലാത്ത വീടുകള്‍ ജനപ്രതിനിധികളുടെയും ജനകീയ കമ്മിറ്റികളുടെയും സഹകരണത്തോടെ ഏറ്റെടുക്കും.
വൈദ്യുതി കണക്ഷന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്ന രീതി ഉടന്‍ നിലവില്‍വരും. വൈദ്യുതി തടസ്സം എസ്എംഎസ്, മൊബൈല്‍ ആപ്, ഒണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവയിലൂടെ മുന്‍കൂട്ടി അറിയിക്കുന്ന ‘ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റം’ നടപ്പാക്കും.
Post Your Comments