ഡാനി ആല്‍വസ് ലോകം കണ്ട ഏറ്റവും മികച്ച റൈറ്റ് ഫുള്‍ബാക്കുകളില്‍ ഒരാളാണ്. എട്ട് വര്‍ഷം നീണ്ട വിജയകരമായ ബാഴ്‌സലോണ കരിയര്‍ അവസാനിപ്പിച്ച് കഴിഞ്ഞയാഴ്ചയാണ് “ഡാനി ബോയ്” ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്‍റസിലേക്ക് ചേക്കേറിയത്. ഇപ്പോള്‍, ഡാനി ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത “ബിയര്‍ ബോട്ടില്‍ ചലഞ്ച്” എന്ന വീഡിയോ വൈറല്‍ ആയിരിക്കുകയാണ്. ഒരു ബൈസിക്കിള്‍ കിക്കിനു വേണ്ടിയുള്ള ചുവടുകളോടെ ഡാനി ഒരു ബിയര്‍ ബോട്ടില്‍ തുറക്കുന്ന വീഡിയോ ആണിത്.
വീഡിയോ കാണാം:
Post Your Comments