India

പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

ഹൈദരാബാദ് : പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. തെലുങ്കാനയിലെ അദിലാബാദിലാണ് സംഭവം. വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്നാണ് 17 വയസ്സുകാരിയായ സന്ധ്യയെന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ മഹേഷ് (22) കൊലപ്പെടുത്തിയത്. മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

സന്ധ്യയുടെ കല്യാണം ഇയാള്‍ മുടക്കുകയും തന്നെയല്ലാതെ ആരെയും വിവാഹം കഴിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മഹേഷിന്റെ ശല്യം സഹിക്കാനാവാതെ സന്ധ്യ വീട്ടില്‍ ഇക്കാര്യം പറഞ്ഞു. ഇതിനെ തുടര്‍ന്ന് സന്ധ്യയുടെ വീട്ടുകാര്‍ മഹേഷിനെതിരെ പോലീസില്‍ പരാതി നല്‍കി.

എന്നാല്‍ സന്ധ്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു കൂട്ടരെയും പോലീസ് സമാധാന ചര്‍ച്ചയ്ക്കു വിളിച്ചതല്ലാതെ മഹേഷിനെതിരെ നടപടിയൊന്നും എടുത്തിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം ഭായിന്‍സ ടൗണില്‍ മഹേഷ് കഴുത്തറുത്ത് സന്ധ്യയെ കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button