അഹമ്മദാബാദ് : അതിര്‍ത്തി കടന്നെത്തിയ പാക് ബോട്ടുകള്‍ പിടിച്ചെടുത്തു. ഗുജറാത്തിലെ കച്ച് മേഖലയിലെ ഇന്ത്യ -പാക് അതിര്‍ത്തിയായ ഹരാമി നലയില്‍ വെച്ചാണ് രണ്ട് പാകിസ്ഥാനി ബോട്ടുകള്‍ ബിഎസ്എഫ് പിടിച്ചെടുത്തത്. ബിഎസ്എഫിന്റെ ഭുജ് മേഖലയിലെ സൈനികര്‍ നിരീക്ഷണത്തിനുപോയപ്പോഴാണ് ബോട്ട് കണ്ടെത്തിയത്.
മുംബൈ ഭീകരാക്രമണത്തിന് ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് ബോട്ടിലാണ് ഇന്ത്യയിലെത്തിയത്. പിന്നീടു പല സന്ദര്‍ഭങ്ങളിലും ഗുജറാത്ത് തീരത്ത് പാകിസ്ഥാന്‍ ബോട്ടുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടിരുന്നു. ഇരട്ട എന്‍ജിനുള്ള തടി ബോട്ടാണ് പിടിച്ചെടുത്തത്. എതിര്‍വശത്തുള്ള പാകിസ്ഥാനിലെ ലാഖ്പത്തില്‍ നിന്ന് എത്തിയ ബോട്ടാണെന്നാണ് അനുമാനം.
40 കിലോ മീന്‍ ബോട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്ന നാല് പ്ലാസ്റ്റിക് ജെറി കാനുകളും ബോട്ടിലുണ്ടായിരുന്നു. അതേസമയം, അതിര്‍ത്തി കടന്ന പാക്കിസ്ഥാനികളായ ആറുപേര്‍ ബിഎസ്എഫിന്റെ പട്രോള്‍ ബോട്ട് കണ്ടതിനെ തുടര്‍ന്ന് രക്ഷപെട്ടതായി സേന അറിയിച്ചു.
Post Your Comments