എറണാകുളം: എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യം അഴിമതിക്കാരനാണെന്ന് പരാമർശം . രാജമാണിക്കത്തിനെതിരെ സമീപകാലത്ത് ചില ആരോപണങ്ങലുയര്‍ന്നിരുന്നു. കൊച്ചി മെട്രോയുടെ ഭൂമി ഏറ്റെടുപ്പും വസ്ത്രവ്യാപാരി ബീനാകണ്ണന്റെ കെട്ടിടത്തിന് മുന്നിലെ സ്ഥലം ഏറ്റെടുപ്പുമെല്ലാം വിവാദമായിരുന്നു. ഡിഎംആര്‍സി ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്കെതിരെ രംഗത്തുവരികയും ചെയ്തു. കളക്ടര്‍ അഴിമതിക്കാരനാണെന്ന് ആരോപിച്ച് സിപിഐ എറണാകുളം ജില്ലാ കമ്മറ്റിയാണ് രംഗത്തു വന്നിരിക്കുന്നത്.
ജില്ലാ ഭരണകൂടം നിര്‍ജ്ജീവമാണെന്നും കളക്ടര്‍ വന്‍ അഴിമതി നടത്തുന്നുവെന്നുമാണ് സിപിഐ ആരോപിക്കുന്നത്. ജില്ലയില്‍ നടപ്പാക്കിയ ഭൂമി ഗീതം പദ്ധതിയില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവാദ സ്വാമി സന്തോഷ് മാധവന് ഭൂമി ദാനം ചെയ്തതിലും കളക്ടര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. കളക്ടറെ എറണാകുളത്ത് നിന്ന് സ്ഥലം മാറ്റണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു.
Post Your Comments