Latest NewsKerala

അങ്ങനെ നീല നിറം ശരീരത്തിന്റെ ഭാഗമായി; ഇഷ്ട കളറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി എറണാകുളം കളക്ടര്‍

എറണാകുളം: നീല നിറത്തെ ഏറെ സ്‌നേഹിക്കുന്നൊരാള്‍. ഔദ്യോഗിക പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലുമൊക്കെ ഇദ്ദേഹമെത്തുന്നത് നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ്. നീല നിറത്തോട് കടുത്ത താത്പ്പര്യമുള്ള ഒരു ഉദ്യോഗസ്ഥനുണ്ട് കേരളത്തില്‍. എപ്പോഴും നീല നിറത്തിലുള്ള വസ്ത്രത്തില്‍ മാത്രമേ അദ്ദേഹത്തെ കാണാറുള്ളൂ. ജനകീയനായ എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ളയാണ് നീല നിറത്തിന്റെ ആ ആരാധകന്‍.

കലക്ടറെ കാണാനും പരാതി അറിയിക്കാനും നിരവധിപ്പേരാണ് കലക്ടറേറ്റിലെത്തുക. എന്നാല്‍ അദ്ദേഹത്തെ സ്ഥിരമായി കാണുന്നവരില്‍ കൗതുകമുണര്‍ത്തുന്ന ഒരു കാര്യമാണ് ഈ നിലനിറം. എപ്പോഴും ധരിക്കുന്നത് നീല നിറമുള്ള ഷര്‍ട്ടുകള്‍. ഔദ്യോഗിക പരിപാടികളായാലും സ്വകാര്യ സന്ദര്‍ഭങ്ങളിലായാലും ഇതിനു മാറ്റമൊന്നുമില്ല. കലക്ടറുടെ നീല ഷര്‍ട്ടുകളോടുള്ള ഈ പ്രണയം പലരേയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട് താനും. എന്നാല്‍ അദ്ദേഹത്തിന്റെ നീല നിറത്തോടുള്ള പ്രേമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് കാലങ്ങളുടെ പഴക്കമുണ്ട്.

എന്നാല്‍ ഇപ്പോഴിതാ തന്റെ നീല ഷര്‍ട്ടിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ് വൈ.സഫീറുള്ള. സ്‌കൂള്‍ പഠനം കഴിഞ്ഞു പുറത്തിറങ്ങിയത് മുതല്‍ അണിയേണ്ടി വന്ന യൂണിഫോമുകളെല്ലാം നീല നിറത്തിലുള്ളവയായിരുന്നു എന്നത് തന്നെയാണ് ഇതിന് കാരണം. എന്‍ജിനീയറിങ് പഠിക്കുമ്പോഴും നീല യൂണിഫോമിന് മാറ്റമില്ലായിരുന്നു. പഠനം കഴിഞ്ഞ് ടാറ്റ കണ്‍സള്‍ട്ടന്‍സിയിലെത്തിയപ്പോഴും അതിനുശേഷം ഐബിഎമ്മിലെത്തിയപ്പോഴും യൂണിഫോമിന്റെ നിറം മാത്രം മാറിയില്ല. അങ്ങനെ കുറേകാലം ശരീരത്തിന്റെ ഭാഗമായി മാറിയ നീല നിറത്തോടു തോന്നിയ ഒരു കൗതുകമാണ് അതു സ്ഥിരമായി തിരഞ്ഞെടുക്കാന്‍ കാരണമായതെന്ന് അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button