KeralaLatest News

ഫ്ലാറ്റിലേക്ക് ഹെലികോപ്ടര്‍ വേണം; പ്രളയത്തിനിടെ കളക്ടറെ ട്രോളിയ യുവതിക്കെതിരെ സോഷ്യൽ മീഡിയ

കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണ് കേരളം ഇപ്പോൾ നേരിടുന്നത്. നിരവധി ജീവനെടുത്ത പ്രളയം കേരളത്തിന് വലിയ കണ്ണീരാണ് സമ്മാനിക്കുന്നത്. . ഉദ്യോഗസ്ഥരും സുരക്ഷാ സേനയും ഭരണാധികാരികളും പൊതുജനങ്ങളില്‍ നല്ലൊരു പങ്കും ഇരുപത്തിനാല് മണിക്കൂറും ജാഗരൂഗരായി രക്ഷാ പ്രവര്‍ത്തനത്തിനുള്ള പരിശ്രമത്തിലാണ്. ജില്ലാ ഭരണകൂടങ്ങളും അതിന് നേതൃത്വം നല്‍കുന്ന കളക്ടര്‍മാരും ഒന്നടങ്കം മഴയത്ത് തന്നെയാണ്. ഇതിനിടെ ചിലർ ഇപ്പോഴും ഇതൊക്കെ തമാശയായാണ് കാണുന്നത്. ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്‍റുകളില്‍ ഒന്ന് കേരള ജനതയെ തന്നെ രോഷാകുലരാക്കി.

നോബി അഗസ്റ്റിന്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നുള്ള കമന്‍റുകള്‍ ദുരന്തമുഖത്ത് നില്‍ക്കുന്നവരെ നിരാശരാക്കുന്നതാണ്. കൊച്ചിയിലെ പെരിയാര്‍ റസിഡിന്‍സി ഫ്ലാറ്റിന്‍റെ പതിനൊന്നാം നിലയിലാണ് താനുള്ളതെന്ന് പറഞ്ഞ് തുടങ്ങുന്ന കമന്‍റില്‍ വെള്ളപ്പൊക്കം കാരണം പുറത്തിറങ്ങാനാകുന്നില്ലെന്നും രക്ഷിക്കണമെന്നും വിവരിച്ചിട്ടുണ്ട്. വലിയ കാര്യമായി തന്നെ കളക്ടറുടെ പേജ് അതിനോട് പ്രതികരിച്ചു. എത്രയും വേഗം ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും തരണമെന്നും രക്ഷിക്കാന്‍ ആളെത്തുമെന്നും അറിയിച്ചു.

ഇതിനുള്ള നോബി എന്ന അക്കൗണ്ടിന്‍റെ പ്രതികരണം പരിഹാസമായിരുന്നു. ഇവിടെ സ്ഥിതി മോശമാണെന്നും കോസ്റ്റ് ഗാര്‍ഡിന്‍റെ സഹായമാണ് വേണ്ടതെന്നുമായിരുന്നു കമന്‍റ്. ഞാന്‍ വെളളപ്പൊക്കം ആസ്വദിക്കുകയാണെന്നും ഹെലികോപ്ടര്‍ അയ്ക്കാനാകുമോയെന്നും കമന്‍റ് എത്തി. പണം വേണമെങ്കില്‍ ഞാന്‍ തന്നെ കൊടുക്കാമെന്നും കുറിപ്പിലുണ്ട്. നോബിയുടെ പോസ്റ്റിന് താഴെ അതീവ രോഷത്തോടെയാണ് ഏവരും പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button