ഹൈദരാബാദ് : വ്യാജവിവാഹങ്ങളിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍. തന്മയ് ഗോസ്വാമിയെന്ന് യുവാവാണ് പിടിയിലായത്. വിവാഹപരസ്യ വെബ്‌സൈറ്റുകളില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഇയാള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത്തരത്തില്‍ ഇയാള്‍ നിരവധി സ്ത്രീകളെ വ്യാജവിവാഹം കഴിച്ച് കബളിപ്പിച്ചിട്ടുണ്ട്.
സ്വയം പരിചയപ്പെടുത്തിയ ശേഷം തന്റെ സംസാരരീതിയിലൂടെ ഇയാള്‍ സ്ത്രീകളെ വീഴ്ത്തും. ഏതെങ്കിലും അമ്പലത്തില്‍വച്ച് വിവാഹം കഴിച്ചതിനുശേഷം കുറച്ചു നാളുകള്‍ ഒന്നിച്ച് താമസിക്കും. ഇതിനിടയില്‍ പലവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഇവരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതിന് ശേഷം മുങ്ങും. വിശ്വാസവഞ്ചന, ചതി തുടങ്ങി നിരവധി വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
രാഹുല്‍ സിന്‍ഹ, മഹേഷ് ഗുപ്ത എന്നിങ്ങനെ പല പേരുകളില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു. ജൂണ്‍ 21ന് ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ ഇയാളെ ബോരിവില്ലി മെട്രോപ്പൊലിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് റിമാന്‍ഡിലാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന സമൂഹത്തില്‍ ഉന്നതരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യം വച്ചിരുന്നത്.
Post Your Comments