NewsIndia

നിര്‍ഭയകേസില്‍ ജയില്‍ മോചിതനായ കൗമാരക്കാരന്‍ പ്രതിയെപ്പറ്റി ഉത്കണ്ഠാജനകമായ മുന്നറിയിപ്പുമായി ഐബി

ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി നിര്‍ഭയ കേസില്‍ ജയില്‍ശിക്ഷയ്ക്ക് ശേഷം മോചിതനായ കൗമാരക്കാരന്‍ പ്രതിയെപ്പറ്റി ഇന്‍റലിജന്‍സ് ബ്യൂറോ (ഐബി)-യുടെ ഉത്കണ്ഠാജനകമായ മുന്നറിയിപ്പ്. ഇയാള്‍ക്ക് ജിഹാദി തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ് ഐബിയുടെ മുന്നറിയിപ്പ്.

ഇപ്പോള്‍ 21-വയസുള്ള ഈ പ്രതിയെ ശിക്ഷാ കാലാവധിയുടെ സമയത്ത് ഒരു ദുര്‍ഗുണപരിഹാര കേന്ദ്രത്തിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. അവിടെവച്ച്, 2011-ലെ ഡല്‍ഹി ഹൈക്കോടതി ബോംബ്‌സ്ഫോടനവുമായി ബന്ധപ്പെട്ട ഒരു കാശ്മീരി സ്വദേശിയുമായി ഇയാള്‍ സൗഹൃദത്തിലായി എന്ന് അധികാരികള്‍ കണ്ടെത്തിയ വിവരം ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ രണ്ടുപേരും ഒരു വര്‍ഷത്തിലേറെക്കാലം ഒരു മുറിയിലായിരുന്നു വസിച്ചിരുന്നത്. ആ സമയത്ത് കാഷ്മീരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയുള്ള ജിഹാദില്‍ അണിചേരാന്‍ ഇയാളെ കാശ്മീരി സുഹൃത്ത് നിരന്തരഉപദേശത്തിലൂടെ സ്വാധീനിച്ച് സമ്മതിപ്പിച്ചു എന്നാണ് ഐബിയുടെ അനുമാനം.

ഇയാള്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ഏതോ പ്രദേശത്താണ് താമസം. ഇയാളുടെ ഓരോ ചലനങ്ങളും നിരീക്ഷണത്തില്‍ വയ്ക്കാന്‍ ഉത്തര്‍പ്രദേശ്‌ അധികാരികള്‍ക്ക് ഐബി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹൈദരാബാദില്‍ ഇന്നലെ ദേശീയ സുരക്ഷാ ഏജന്‍സി ഇരു ഇസ്ലാമിക് സ്റ്റേറ്റ് ഘടകത്തെ കസ്റ്റഡിയിലെടുത്തതോടെ ഇയാളുടെ മേലുള്ള നിരീക്ഷണം ശക്തമാക്കാന്‍ ഐബി തീരുമാനമേടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button