ഷിക്കാഗോ : കൊലപാതകക്കേസില്‍ നിര്‍ണായക സാക്ഷിയായി തത്ത. അമേരിക്കയിലാണ് സംഭവം. മാര്ട്ടിന് ഡ്യൂറന് എന്നയാളെ ഭാര്യ ഗ്ലെന്ന (48) വെടിവച്ചു കൊന്നുവെന്ന കേസിലാണ് ഇവരുടെ തത്തയുടെ മൊഴി തെളിവായി പരിഗണിക്കാന്‍ ഒരുങ്ങുന്നത്. മിഷിഗാമില്‍ സ്വന്തം വീട്ടിലാണ് മാര്ട്ടിന് വെടിയേറ്റു മരിച്ചത്. ഭാര്യ ഗ്ലെന്നിനും വെടിയേറ്റിരുന്നു.
ഭര്‍ത്താവിനെ വെടിവച്ചു കൊന്നശേഷം ഗ്ലെന്ന ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നാണു കേസ്. തത്ത പറയുന്നതു കേസിനു ഗുണകരമായ രീതിയില്‍ അവതരിപ്പിക്കാനാകുമോ എന്നു പഠിച്ചുവരികയാണു പ്രോസിക്യൂഷന് ഭാഗം. വളര്‍ത്തുതത്ത സംഭവത്തിനു സാക്ഷിയാണെന്നാണു മാര്‍ട്ടിന്റെ ബന്ധുക്കളുടെ വാദം. മാര്ട്ടിന് കൊല്ലപ്പെട്ടശേഷം എടുത്ത ഒരു വിഡിയോയില്‍ തത്ത ‘ഡോണ്ട് ഷൂട്ട്’ (വെടിവയ്ക്കരുത്) എന്നു പറയുന്നതു കേള്‍ക്കാം.
മാര്ട്ടിന് മരിച്ച് ആഴ്ചകള്‍ക്കുശേഷം തത്ത ചില വാക്കുകള്‍ ഉച്ചത്തില്‍ ആവര്‍ത്തിക്കുന്നതു കേട്ടപ്പോഴാണ് ഇത് ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണമാണെന്ന സൂചന കിട്ടിയത്. ‘ഗെറ്റ് ഔട്ട്’ എന്നു പുരുഷന് സ്ത്രീയോടു പറയുന്നു. ‘ഞാനെവിടെ പോകാനാണ് ?’ എന്നു സ്ത്രീയുടെ മറുപടി. തുടര്‍ന്നാണു പുരുഷസ്വരം ‘ഡോണ്ട് ഷൂട്ട്’ എന്നു പറയുന്നത്. ആഫ്രിക്കന്‍ തത്തകള്‍ എന്തുകേട്ടാലും അതു വേഗം പഠിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യും.
Post Your Comments