ന്യൂഡല്‍ഹി : എയര്‍ഇന്ത്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മന്ത്രി എയര്‍ ഇന്ത്യയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. പ്രധാനപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ വെങ്കയ്യ നായിഡു പോകവെ വിമാനം വൈകുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ കാത്തിരുന്നു മുഷിഞ്ഞ മന്ത്രി സ്വവസതിയിലേക്ക് മടങ്ങി.
എയര്‍ ഇന്ത്യയുടെ എ1544 വിമാനത്തില്‍ ഹൈദരാബാദിലേക്കാണ് തനിക്ക് പോകേണ്ടിയിരുന്നതെന്നും, 1.15 പുറപ്പെടേണ്ട വിമാനം പൈലറ്റ് എത്താത്തതിനെ തുടര്‍ന്ന് 1.45 ആയിട്ടും പുറപ്പെട്ടില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 1.45 ആയിട്ടും ബോര്ജിംഗ് പോലും ആരംഭിക്കാത്തതിനാല്‍ താന്‍ വീട്ടിലേക്ക് തിരികെ പോയെന്നും, പ്രധാനപ്പെട്ട ഒരു യോഗം തനിക്ക് നഷ്ടമായെന്നും മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. എന്നാല്‍ പൈലറ്റ് ബ്ലോക്കില്‍ പെട്ടു പോയതു കൊണ്ടാണ് എത്താന്‍ വൈകിയതെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്നുമായിരുന്നു എയര്‍ ഇന്ത്യയുടെ പ്രതികരണം.
Post Your Comments