Kerala

വി.എസിനെ മുഖ്യമന്ത്രിയാക്കാതിരുന്നതിന് കാരണം വ്യക്തമാക്കി പ്രകാശ്‌ കാരാട്ട്

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുതിന് വിശദീകരണവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പ്രായവും അനാരോഗ്യവും കണക്കിലെടുത്താണ് വി.എസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പ്രചാരണം നയിച്ചവര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് വരണമെന്ന് നിര്‍ബന്ധമില്ല. പ്രചാരണം നയിക്കുന്നതും ഭരണനിര്‍വഹണവും രണ്ടാണ്. പ്രായം ഒരു ഘടകമാണെന്നും തനിക്ക് തന്നെ 10 വര്‍ഷം മുന്‍പ് ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ച അദ്ദേഹം വി.എസിന്റെ പദവിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടുണ്ടെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയാണെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button