അടൂര്‍: അടൂരില്‍ ചായലോട് മൗണ്ട് സിയോണ്‍ നഴ്സിംഗ് കോളജിലെ മൂന്നാം വര്‍ഷ ബി.എസ്.സി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ പത്തനാപുരം പോലീസ് കേസെടുത്തു. കോളജ് പ്രിന്‍സിപ്പലിനും നാല് അധ്യാപകര്‍ക്കുമെതിരെയാണ് കേസ്.
കോളജിലെ പി.ടി.എ പ്രസിഡന്റായ പെണ്‍കുട്ടിയുടെ പിതാവ് അധികൃതരുടെ വിവാദപരമായ നടപടികളെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ പെണ്‍കുട്ടിയെ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പരാതി. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments