NewsIndia

ഭര്‍ത്താവിനെ കൊലപ്പെടുത്തിയയാളെ അതേ രീതിയില്‍ കൊന്ന് ഭാര്യയുടെ പ്രതികാരം

മറയൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയയാളെ ഒരു വര്‍ഷത്തിനുശേഷം അതേ രീതിയില്‍ കൊലപ്പെടുത്തി സ്ത്രീയുടെ പ്രതികാരം. തമിഴ്‌നാട് പെരിയനായ്ക്കന്‍പാളം കാളിപാളയത്ത് മാരിയമ്മന്‍ക്ഷേത്ര തെരുവില്‍ രങ്കസ്വാമിയുടെ ഭാര്യ സുഗന്ധമണിയാണ് ഭര്‍ത്താവിന്റെ ഘാതകന്‍ രവികുമാറിനെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 6ാം തിയ്യതിയാണ് രങ്കസ്വാമിയെ രവികുമാര്‍ കൊലപ്പെടുത്തിയത്. രങ്കസ്വാമിയും അയല്‍വാസിയും സുഹൃത്തുമായ രവികുമാറും മദ്യപിച്ച് വഴക്കുണ്ടാക്കിയിരുന്നു. അന്നു രാത്രി വീടിന് മുന്‍പില്‍ ഉറങ്ങിക്കിടന്നിരുന്ന രങ്കസ്വാമിയുടെ തലയില്‍ കല്ലെടുത്തിട്ട് രവികുമാര്‍ കൊലപ്പെടുത്തി.
പോലീസില്‍ കീഴടങ്ങിയ രവികുമാര്‍ ജയിലില്‍നിന്ന് ഏതാനും ദിവസം മുമ്പ് തിരികെവന്നിരുന്നു. ഇതിനുശേഷം രങ്കസ്വാമിയുടെ ഭാര്യയുമായി ഇയാള്‍ വഴക്കുണ്ടാക്കി.

വ്യാഴാഴ്ച രാവിലെ വീണ്ടും സുഗന്ധമണിയോട് രവികുമാര്‍ വഴക്കിനുവന്നു. രവികുമാറിനെ ഉന്തി താഴെയിട്ട സുഗന്ധമണി അടുത്തുകിടന്ന കല്ലെടുത്ത് തലയ്ക്കിട്ടു. സംഭവസ്ഥലത്തുവച്ചുതന്നെ രവികുമാര്‍ കൊല്ലപ്പെട്ടു. സുഗന്ധമണി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button