നടക്കാവ് :ഹോസ്റ്റലില്‍ കൂടെ താമസിക്കുന്ന യുവതികളുടെ അര്‍ധനഗ്ന ഫോട്ടോകള്‍ കാമുകന് അയച്ചുകൊടുത്ത കാമുകി അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശിനിയായ അനിതയെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
നടക്കാവ് സിവിഎന്‍ കളരിക്കു സമീപമുള്ള ഹോസ്റ്റലിലാണ് സംഭവം നടന്നത്. കൂടെ താമസിക്കുന്ന കൂട്ടുകാരികള്‍ ചെറുവസ്ത്രങ്ങളും അടിവസ്ത്രവും ധരിച്ച് ഉറങ്ങുന്ന ഫോട്ടോകളാണ് അനിത കാമുകന് വാട്സ്ആപ്പ് വഴി അയച്ചു കൊടുത്തത്.
ഈ സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് യുവതികള്‍ പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അനിതയെ അറസ്റ്റ് ചെയ്തത്. അനിതയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് കൂട്ടുകാരികളുടെ നിരവധി അര്‍ധനഗ്ന ഫോട്ടോകള്‍ പൊലീസിനു ലഭിച്ചു.
അതേസമയം കാമുകി പിടിയിലായെന്നു മനസിലാക്കിയ കാമുകന് ഫോട്ടോകളെല്ലാം ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തു. ഫോട്ടോകള്‍ മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മനസ്സിലായി. അനിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടക്കാവ് പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
Post Your Comments