ബെര്‍ലിന്‍: ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട ജര്‍മന്‍ നടിക്ക് പിഴ ശിക്ഷ വിധിച്ച് കോടതി. മോഡലും നടിയും റിയാലിറ്റി ഷോ താരവുമായ ജിന ലിസ ഗോഫിങ്ക് എന്ന 29 വയസുകാരിയാണ് പീഡനത്തിന് ഇരയായത്. പ്രതികള്‍ക്ക് പേരിന് പിഴ വിധിക്കുകയും പീഡനത്തിന് ഇരയായ യുവതിക്ക് 27,000 ഡോളര്‍ എന്ന കനത്ത പിഴ വിധിക്കുകയുമായിരുന്നെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു പീഡനമെന്നും ചെയ്‌തെന്നും ഇത് ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്നുമാണ് യുവതി പരാതിപ്പെട്ടത്. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് യുവതി പറഞ്ഞുവെങ്കിലും ലൈംഗികമായി പീഡിപ്പിക്കരുതെന്ന് പറഞ്ഞില്ലെന്ന് കോടതിയുടെ വാദം. തുടര്‍ന്നാണ് ഇരയ്ക്ക് 27,000 ഡോളര്‍ പിഴ ചുമത്തി കൊണ്ട് വിവാദ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. മോഡലിന്റെ പരാതി നിലനില്‍ക്കുന്നതല്ലെന്നും അത് കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നതിനാല്‍ പിഴ വിധിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു.
അവരെന്നെ ഒരു ഇരയില്‍ നിന്നും കുറ്റക്കാരനാക്കി മാറ്റി. ഞാന്‍ ആദ്യം കൊല്ലപ്പെടുകയായിരുന്നോ വേണ്ടത്? എങ്കില്‍ മാത്രമേ നിയമ കേന്ദ്രങ്ങള്‍ ഈ പ്രശ്‌നത്തില്‍ ഇടപെടുമായിരുന്നുള്ളു എന്നാണോ ജിന ചോദിക്കുന്നു.
വിധിക്കെതിരെ ജര്‍മനിയില്‍ വന്‍പ്രതിഷേധമാണ് ഉയരുന്നത്. ലൈംഗിക ചൂഷണത്തെ ജര്‍മനിയിലെ ജുഡീഷ്യല്‍ സമ്പ്രദായം കൈകാര്യം ചെയ്യുന്ന രീതി അപലപനീയമാണെന്ന് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു. ലൈംഗിക പീഡനക്കേസുകളില്‍ പ്രതികള്‍ക്ക് നിസാര ശിക്ഷയാണ് കോടതികള്‍ നല്‍കുന്നതെന്ന വിമര്‍ശം ജര്‍മനിയില്‍ ശക്തമാവുകയാണ്. പീഡനക്കേസുകളില്‍ ശിക്ഷ ഉറപ്പാക്കാന്‍ ശക്തമായ നിയമങ്ങള്‍ വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം
Post Your Comments