കെഎഫ്‌സിയുടെ ലഞ്ച് ബോക്‌സുകളിലൂടെ സ്മാര്‍ട്ട് ഫോണും ചാര്‍ജ് ചെയ്യാം . വാട്ട് എ ബോക്‌സ് എന്ന് പേരിട്ടിരിക്കുന്ന 5 ഇന്‍ 1 ലഞ്ച് ബോക്‌സുകളാണ് വിപണിയിലെ പുതിയ താരോദയം. കെഎഫ്‌സിയുടെ ഈ പുതിയ പവര്‍ ബാങ്ക് 6,100 എംഎഎച്ച് പവറോടു കൂടിയതാണ്. മുംബൈയിലെ ഒരു ഡിജിറ്റല്‍ ഏജന്‍സിയാണ് വാട്ട് എ ബോക്‌സ് എന്ന സംവിധാനം അവതരിപ്പിക്കുന്നത്.
കെഎഫ്‌സി അടുത്ത കാലത്ത് പല പുതിയ സംവിധാനങ്ങളും അവതരിപ്പിച്ചിരുന്നു. ഏപ്രിലില്‍ ബംഗളൂരുവില്‍ ഈ സംവിധാനം പരീക്ഷണാര്‍ത്ഥം നടപ്പാക്കിയിരുന്നു. മുംബൈ കെഎഫ്‌സി ഔട്ട്‌ലെറ്റുകളില്‍ ഇപ്പോള്‍ ലിമിറ്റഡ് എഡിഷനായി വാട്ട് എ ബോക്‌സ് ലഭിക്കും. ഇതോടൊപ്പം ഫെയ്‌സ്ബുക്കിലൂടെ നടത്തുന്ന ഒരു മത്സരത്തിലൂടെ സമ്മാനമായും വാട്ട് എ ബോക്‌സ് നല്‍കുന്നുണ്ട്.
Post Your Comments