Gulf

കീറിപറിഞ്ഞ മോഡേണ്‍ വസ്ത്രങ്ങള്‍ക്ക് നിരോധനം

സൗദി : കീറിപറിഞ്ഞ മോഡേണ്‍ വസ്ത്രങ്ങള്‍ക്ക് സൗദിയില്‍ നിരോധനം. പുതിയ ട്രെന്‍ഡ് ആയി പുരുഷന്മാരും സ്ത്രീകളും ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ കാണുന്ന കീറലുകളെക്കുറിച്ചാണ് സൗദി അധികൃതര്‍ പറഞ്ഞിരിക്കുന്നത്. ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ഇനി മുതല്‍ സൗദിയില്‍ ധരിക്കേണ്ടെന്നാണ് അധികൃതരുടെ അറിയിപ്പ്.

സൗദിയുടെ സംസ്‌കാരത്തിന് ചേരുന്നതല്ല ഇത്തരം വസ്ത്രങ്ങള്‍ എന്നും, മതത്തിനും സമൂഹത്തിനും വിരുദ്ധമാണ് ഇതെന്നും അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഇത്തരം കീറിപറിഞ്ഞ വസ്ത്രങ്ങള്‍ വാങ്ങി കൊടുക്കരുതെന്ന് മാതാപിതാക്കള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. വസ്ത്രങ്ങളുടെ വ്യാപാരം തടയുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്കും വിതരണകാര്‍ക്കും നോട്ടീസ് നല്‍കി. നിയമത്തെ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും അറിയിച്ചു. ഇത്തരം വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button