KeralaNews

സരിതയ്ക്ക് അറസ്റ്റ് വാറന്റ്

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ അറസ്റ്റ് വാറന്റ്. കമ്മീഷനില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാലാണ് അറസ്റ്റ് വാറന്റ്. മുന്‍പ് പല തവണ കമ്മീഷന്‍ സരിതയെ താക്കീത് ചെയ്തിരുന്നു.

കൈക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാലാണ് ഇന്ന് ഹാജരാകാന്‍ കഴിയാത്തതെന്നാണ് സരിത പറയുന്നത്. അതേസമയം, തെളിവുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സരിതയുടെ അപേക്ഷ കമ്മീഷന്‍ തള്ളിയിരുന്നു. ഇന്ന് ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഉടന്‍ ഫോണില്‍ അറിയിച്ചശേഷം മറുപടി നല്‍കണമെന്ന് അഭിഭാഷകനെ കമ്മീഷന്‍ അറിയിച്ചു. തുടര്‍ന്ന് ഇന്ന് കമ്മീഷനില്‍ ഹാജരാകുമെന്ന് സരിത അഭിഭാഷകന്‍ മുഖേന ഉറപ്പുനല്‍കിയിരുന്നു.

സരിതക്ക് തെളിവുകള്‍ സമര്‍പ്പിക്കാനുള്ള അവസാന അവസരം ഇന്നായിരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button