തിരുവനന്തപുരം : സംസ്ഥാനത്ത് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായി മാറാന്‍ ബി.ജെ.പിക്ക് കഴിയണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ എന്‍ഡിഎ മിഷന്‍ 2019 ന് രൂപം നല്‍കിയിരുന്നു. ദളിതരെയും ന്യൂനപക്ഷങ്ങളെയും പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സിപിഐഎം ആക്രമണത്തെ നേരിടാന്‍ നിയമപരമായ നടപടികള്‍ പ്രവര്‍ത്തകര്‍ സ്വീകരിക്കണമെന്ന് അമിത് ഷാ നിര്‍ദേശം നല്‍കി
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതൃത്വം പരിപൂര്‍ണ സംത്യപ്തി രേഖപ്പെടുത്തി. ദലിത് വിഭാഗങ്ങളെ മുന്നണിയോട് അടുപ്പിക്കാനുളള ശ്രമങ്ങള്‍ക്കും യോഗത്തില്‍ രൂപം നല്‍കി. മുന്നണി വിപുലീകരിക്കാനും തീരുമാനിച്ചു. ശിവഗിരി മഠവും എസ്എന്‍ഡിപിയുമായുള്ള ഭിന്നത പരിഹരിക്കാന്‍ അമിത്ഷാ സന്യാസിമാരുമായി ചര്‍ച്ചനടത്താനും യോഗത്തില്‍ തീരുമാനമായി.
Post Your Comments