ബ്രസ്സല്‍സ്: ബ്രസ്സല്‍സിലെ ഷോപ്പിങ്മാളില്‍ വ്യാജ ബെല്‍റ്റ് ബോംബുമായി എത്തിയ യുവാവ് പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വട്ടംകറക്കി. നഗരത്തില്‍ തീവ്രവാദ ആക്രമണഭീഷണി നിലനില്ക്കുന്നതിനിടെയാണ് യുവാവ് സിറിയയില്‍നിന്നുള്ള ഐ.എസ്സുകാരനാണെന്ന് ഭീഷണിപ്പെടുത്തി ഉപ്പും ബിസ്‌കറ്റും നിറച്ച വ്യാജ ബെല്‍റ്റ് ബോംബുമായി ഷോപ്പിങ് മാളിലെത്തിയത്. ഭീഷണിയെത്തുടര്‍ന്ന് പോലീസ് നഗരത്തിലും മെട്രോസ്റ്റേഷനുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഷോപ്പിങ്മാള്‍ വളഞ്ഞു. പ്രധാനമന്ത്രി ചാള്‍സ് മൈക്കലിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.
മണിക്കൂറുകള്‍ക്കുശേഷം യുവാവിനെ പിടികൂടിയപ്പോഴാണ് അരയിലുള്ളത് വ്യാജ ബെല്‍റ്റ്‌ബോംബാണെന്ന് വ്യക്തമായത്. ജെ.ബി എന്നയാളാണ് പിടിയിലായത്. ഇയാള്‍ മാനസികാസ്വസ്ഥതയ്ക്ക് മരുന്നുകഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇയാള്‍ക്ക് ഐ.എസ്സുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. മോഷ്ടിച്ച കാറുമായാണ് ഇയാള്‍ ഷോപ്പിങ് മാളിലെത്തിയത്. കാറിന്റെ ഉടമസ്ഥനെ കണ്ടെത്തി പോലീസ് ചേദ്യംചെയ്യുകയാണ്. ഈ ഷോപ്പിങ്മാളിനുനേരെ കഴിഞ്ഞയാഴ്ച തീവ്രവാദ ഭീഷണിയുണ്ടായിരുന്നു.
മാര്‍ച്ചില്‍ നഗരത്തിലെ മെട്രോസ്റ്റേഷനിലും വിമാനത്താവളത്തിലുമുണ്ടായ ഐ.എസ്. ആക്രമണത്തില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. നഗരത്തില്‍ തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്ത സംഘത്തെ ശനിയാഴ്ച പോലീസ് പിടികൂടുകയുമുണ്ടായി.
Post Your Comments