
മംഗലാപുരം: മംഗലാപുരം കുന്താപുരയില്‍ സ്കൂള്‍ വാഹനത്തില്‍ സ്വകാര്യ ബസിടിച്ച് എട്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ മണിപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്.
മംഗലാപുരം ഡോണ്‍ ബോസ്കോ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. എട്ടു മുതല്‍ പത്തുവരെ ക്ലാസുകളിലെ 14 കുട്ടികളാണ് വാനില്‍ ഉണ്ടായിരുന്നത്. രാവിലെ കനത്ത മഴയെ തുടര്‍ന്ന് റോഡിലെ കാഴ്ച മങ്ങിയതാണ് വാഹനങ്ങള്‍ കൂട്ടിയിടിക്കാന്‍ ഇടയാക്കിയത്.
Post Your Comments