കൊച്ചി : ജിഷകൊലപാതക്കേസിലെ ദ്വിഭാഷിയെ പോലീസ് ഒഴിവാക്കി. പ്രതി അമീറുല്‍ ഇസ്ലാമുമായി ആശയ വിനിമയം നടത്താന്‍ പോലീസിനെ സഹായിച്ചിരുന്ന ലിപ്സണ്‍ വിശ്വാസിനെയാണ് മൊഴിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷങ്ങളായി പോലീസിന്റെ ദ്വിഭാഷി ആയിരുന്നു നിലവില്‍ ഒഴിവാക്കപ്പെട്ട ലിപ്സന് വിശ്വാസ്.
നിലവില്‍ ഒരു ഹിന്ദി ദ്വിഭാഷിയും ഹിന്ദി ഭാഷ അറിയുന്ന ഒരു പോലീസുകാരനുമാണ് പ്രതിയോട് ആശയവിനിമയം നടത്തുന്നത്. അമീറുളിന് അസാമീസിന് പുറമേ ഹിന്ദിയും അറിയാമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കവേ അസാമീസ് ഭാഷയില്‍ ചോദിച്ച ചോദ്യങ്ങളോട് പ്രതി ഹിന്ദിയിലായിരുന്നു പ്രതികരിച്ചിരുന്നത്.
Post Your Comments