തിരുവനന്തപുരം: യോഗയ്ക്കു മുന്‍പ് കീര്‍ത്തനം ചൊല്ലിയ വിഷയത്തില്‍ മന്ത്രി കെ.കെ.ശൈലജയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശൈലജയുടെ നടപടി നിര്‍ഭാഗ്യകരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആരെ പ്രീണിപ്പിക്കാനാണ് മന്ത്രി കെ.കെ.ഷൈലജ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ചോദിച്ചു. യോഗയില്‍ കീര്‍ത്തനം പാടിയത് തെറ്റല്ലെന്നും പ്രാര്‍ഥനകളോട് സിപിഎം നിലപാട് ഇതാണോയെന്ന് വ്യക്തമാക്കണമെന്നും മുസ്ലിം ലീഗും പറഞ്ഞു.
പ്രാര്‍ഥനയോടെ ചടങ്ങുകള്‍ തുടങ്ങുക എന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. വിശ്വാസമുള്ളവരും ഇല്ലാത്തവരും അത് അംഗീകരിച്ചിട്ടുണ്ട്. ഇവിടെ അസഹിഷ്ണുതയുടെ ആവശ്യമില്ലെന്നും ഉമ്മന്‍ ചാണ്ടി വിശദമാക്കി. സിപിഎമ്മിന്റെ അസഹിഷ്ണുതയും കഥയില്ലായ്മയുമാണ് പുറത്തുവന്നത്. മന്ത്രിമാര്‍ക്ക് എന്തു പറയണമെന്ന് അറിയില്ല. സംസ്കൃതത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും ഇത്തരം പ്രാര്‍ഥനകളുണ്ടെന്നും മുസ്ലിം ലീഗ് വിശദമാക്കി. യോഗ ദിനാഘോഷത്തിൽ എല്ലാ മനസ്സുകളും ഒന്നാകട്ടെ എന്ന അർത്ഥം വരുന്ന കീർത്തനം ചൊല്ലിയതിനെതിരെയായിരുന്നു മന്ത്രിയുടെ നിലപാട്.
Post Your Comments