ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കു യോഗാഭ്യാസം ഉത്തമ പരിഹാരമാണ്. ജീവിത ചിട്ട യോഗയിൽ പ്രധാനമാണ്. യോഗ ചെയ്യുന്നവർ അധികം കൊഴുപ്പുള്ളതും മധുരമുള്ളതുമായ ഭക്ഷണം കഴിക്കരുത്.
ഇടക്ക് എന്തെങ്കിലും കൊറിക്കുന്നത് ഒഴിവാക്കണം. വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക. പതിവായി യോഗ ചെയ്യുന്നവർ നല്ലപോലെ വെള്ളം കുടിക്കണം. ധാന്യങ്ങളും പച്ചക്കറികളും മോരും തൈരും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
അമിത വ്യായാമം, അമിത ഭക്ഷണം എന്നിവ നന്നല്ല. ഭക്ഷണം കഴിഞ്ഞ് ഉടൻ യോഗ ചെയ്യരുത്. ഭക്ഷണം പൂർണ്ണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക.
യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അല്‍പ്പ സമയം കഴിഞ്ഞ് മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ. യോഗ ചെയ്യുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം.
Post Your Comments