Kerala

ജിഷയുടെ കൊലപാതകം : തിരിച്ചറിയല്‍ പരേഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കൊച്ചി : ജിഷ കൊലപാതകക്കേസ് പ്രതി അമിയുര്‍ ഉള്‍ ഇസ്‌ലാമിനെ അയല്‍വാസിയായ സ്ത്രീ തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് ജിഷയുടെ അയല്‍വാസിയായ ശ്രീലേഖ പ്രതിയെ തിരിച്ചറിഞ്ഞത്.

ജിഷയെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ കനാലില്‍ കാല്‍കഴുകി പ്രതി പോകുന്നതാണ് അയല്‍വാസിയായ ശ്രീലേഖ കണ്ടത്. ഭര്‍ത്താവിനൊപ്പമാണ് ശ്രീലേഖ തിരിച്ചറിയല്‍ പരേഡിന് കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത്. അയല്‍വാസി തിരിച്ചറിഞ്ഞതോടെ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കും.

പ്രതി അമീറിന്റെ സമാന ശരീരപ്രകൃതിയുള്ളവരെ സാക്ഷിക്ക് മുന്നില്‍ ഇടകലര്‍ത്തി നിര്‍ത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. പ്രതിയുള്‍പ്പടെ 15 പേരെ നിര്‍ത്തിയാണ് പോലീസ് ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയത്. ജയിലിന് പുറത്ത് വന്‍ മാധ്യമപ്പട തടിച്ചുകൂടിയതിനെ തുടര്‍ന്ന് പ്രത്യേക വാഹനത്തിലാണ് ശ്രീലേഖയെ ജയിലിന് പുറത്തേക്ക് കൊണ്ടു പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button