കൃത്രിമബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ്-കം-ഡ്രൈവര്‍ ആയ എലനോര്‍ നിയന്ത്രിക്കുന്ന ഡ്രൈവറില്ലാ കണ്‍സപ്റ്റ് കാറായ 103EX റോള്‍സ് റോയ്സ് അവതരിപ്പിച്ചു. ലണ്ടനില്‍ നടന്ന ഒരു ചടങ്ങിലാണ് റോള്‍സ് റോയ്സ് 103EX പുറത്തിറക്കിയത്. 2040-ഓടു കൂടി വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോള്‍സ് റോയ്സ് ഈ കണ്‍സപ്റ്റ് മോഡല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
യാതൊരുവിധ വാതക പുറംതള്ളലുകളുമില്ലാത്ത സീറോ-എമിഷന്‍ വാഹനമായിരിക്കും 103EX എന്ന് റോള്‍സ് റോയ്സ് അവകാശപ്പെട്ടു. ഡ്രൈവിംഗ് സംവിധാനം ഇല്ലാത്ത കാറിനുള്ളില്‍ സീറ്റുകള്‍ക്ക് പകരം ഒരു ഭീമന് സില്‍ക്ക് സോഫയാണ് ഉള്ളത്.
Post Your Comments