കാക്കനാട് : ജിഷയുടെ കൊലപാതകക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ തിരിച്ചറിയല്‍ പരേഡ് നാളെ നടക്കും. തെളിവെടുപ്പിനായി പ്രതിയുമായി അസം, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ടതിനാലാണ് നാളെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. അമീറുലിനൊപ്പം ഏതാനും അന്യസംസ്ഥാന തൊഴിലാളികളേയും തിരിച്ചറിയല്‍ പരേഡിനായി ഹാജരാക്കുന്നുണ്ട്. ഇതിനായി ചില അന്യസംസ്ഥാന തൊഴിലാളികളെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അമീറുലിനെ പാര്‍പ്പിച്ചിരിക്കുന്ന കാക്കനാട് ജയിലില്‍ വെച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക. അമീറുലിനെ കണ്ട നാട്ടുകാരെ കൂടാതെ ഇയാള്‍ക്കൊപ്പം ജോലിചെയ്തിരുന്നവരും താമസിച്ചിരുന്നവരും ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനക്കാരെയും ഉള്‍പ്പെടുത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക. തിരിച്ചറിയല്‍ പരേഡിന് ഹാജരാകണമെന്ന് കാട്ടി പോലീസ് സാക്ഷികള്‍ക്ക് സമന്‍സ് അയച്ചു തുടങ്ങി. റിമാന്‍ഡ് അപേക്ഷക്കൊപ്പം തിരിച്ചറിയല്‍ പരേഡ് നടത്താനുള്ള അപേക്ഷയും പോലീസ് കോടതിയില്‍ നല്‍കിയിരുന്നു. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പരേഡ് ജയിലില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്.
Post Your Comments