
അവിഹിതബന്ധമുണ്ടെന്നാരോപിച്ച് ആന്ധ്രാപ്രദേശിൽ യുവതിയെയും യുവാവിനെയും കുടുംബക്കാർ മർദ്ദിച്ച് റോഡിലൂടെ നടത്തിച്ചു. ശ്രീ സത്യസായി ജില്ലയിൽ ആണ് സംഭവം. യുവാവിന്റെ ഭാര്യയും കുടുംബക്കാരും ഇവരെ മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. ർദ്ദിച്ച് പരേഡ് നടത്തിയതായി പോലീസ് പറഞ്ഞു. സത്യസായി ജില്ലയിലെ സ്ഥിരതാമസക്കാരനായ ഹുസൈൻ (30), ഹസ്നാബാദ് സ്വദേശിനിയായ ഷബാന (32) എന്നിവരാണ് മർദ്ദനത്തിനിരയായത്.
ഹുസൈന്റെ ഭാര്യ നാസിയ ആണ് പരാതിക്കാരി. തന്റെ ഭർത്താവ് ഹുസൈന് ഷബാനയുമായി വിവാഹേതര ബന്ധമുണ്ടെന്ന് നാസിയ ആരോപിച്ചു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ നാസിയയും കുടുംബാംഗങ്ങളും ഇരുവരുടെയും കൈകൾ ബന്ധിച്ച് ജില്ലയിലെ ലേപാക്ഷി ഗ്രാമത്തിലെ തെരുവുകളിലൂടെ പ്രകടനം നടത്തി. ഇവരെ കെട്ടിയിട്ട് ഓട്ടോറിക്ഷയിൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹുസൈൻ ഓടി രക്ഷപ്പെട്ടു.
ഷബാനയുമായി ഹുസൈന് അവിഹിത ബന്ധമുണ്ടെന്നും ഇക്കാരണത്താൽ ഹുസൈന്റെ ഭാര്യ നാസിയ, ഷബാന താമസിച്ചിരുന്ന സ്ഥലത്തെത്തുകയും ഇരുവരെയും മർദിച്ച് പട്ടണത്തിൽ പരേഡ് നടത്തുകയും ചെയ്തുവെന്ന് ഹിന്ദുപൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ പി കഞ്ജാക്ഷൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ഹുസൈനെയും ഷബാനയെയും മർദ്ദിക്കുന്ന വീഡിയോ നാസിയയുടെ കുടുംബാംഗങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
Post Your Comments