കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായുടെ വിജയകരമായ മോഡലുകളാണ് ഐ 10, ഐ 20. നല്ല രീതിയില്‍ വില്പന കാഴ്ചവെക്കുന്ന ഈ രണ്ട് മോഡലുകളും വിപണിയിലെ താരങ്ങളുമാണ്. അടുത്തതായി ഹ്യുണ്ടായില്‍ നിന്നുമുള്ള മറ്റൊരു വാഗ്ദാനമാണ് മൂന്നാം തലമുറക്കാരനായ ഐ30. വിപണിയിലേക്കുള്ള ചുവടുവെപ്പിന്റെ മുന്നോടിയായുള്ള പരീക്ഷണ ഘട്ടത്തിലാണ് ഈ മൂന്നാം തലമുറക്കാരന്‍.
ടാറ്റയ്ക്ക് ശോഭയാര്‍ന്ന ഭാവി സമ്മാനിക്കും ഈ പുത്തന്‍ കാറുകള്‍
ജര്‍മ്മനിയിലെ വീഥികളിലാണ് പുതിയ ഹാച്ച് ബാക്ക് ഐ30 പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയത്തിയത്.
2016 പാരീസ് മോട്ടോര്‍ ഷോയിലെ പ്രദര്‍ശനത്തിന് ശേഷം 2017ഓടുകൂടി വില്പനയ്ക്കെത്തിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.
പുതിയ ഹ്യുണ്ടായ് ഇലാന്‍ട്രയുടെ ഡിസൈനില്‍ നിന്നും പ്രചോദനം കൊണ്ടാണ് 2017 ഹ്യുണ്ടായ് ഐ30 രൂപകല്പന നടത്തിയിട്ടുള്ളത്. വീതി കുറഞ്ഞ ഹെഡ് ലാമ്പുകള്‍, ഹെക്സഗണല്‍ ഗ്രില്‍, ഫോഗ്ലാമ്ബ്, എല്‍.ഇ.ഡി ഡെ ടൈം ലാമ്പ് എന്നിവയാണ് പുതിയ സ്റ്റൈലിംഗ് ഫീച്ചറുകള്‍.
പുതിയ ബംബറും റൂഫ് സ്പോയിലറും, എല്‍ഇഡി ടെയില്‍ ലാമ്പും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തിറക്കിയ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഐ 30യുടെ ടോപ്പ് എന്റ് വേരിയന്റില്‍ പനോരമിക് സണ്‍റൂഫും ഉള്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു. ഹ്യുണ്ടായുടെ ‘എന്‍’ പെര്‍ഫോമന്‍സ് ബ്രാന്റില്‍ നിന്നുള്ള ആദ്യ വാഹനമാണിത്. പെര്‍ഫോമന്‍സിന് മുന്‍തൂക്കം നല്‍കിയാണ് കാറിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്.
പുതുതായി വികസിപ്പിച്ച 1.4ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, ഐ30 ടര്‍ബോയില്‍ മാത്രം ലഭ്യമായിട്ടുള്ള 1.6ലിറ്റര്‍ ടി.ജി.ഡി.ഐ പെട്രോള്‍ എന്നിവ ഉള്‍പ്പെട്ട ഏഴ് പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് നല്‍കിയിട്ടുളളത്.
Post Your Comments