പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പ്രതിയെ പിടികൂടിയതിനെക്കുറിച്ചു പിന്നീടു പ്രതികരിക്കുമെന്നു യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്. കേസില്‍ ഇദ്ദേഹത്തിനെതിരെ ജോമോന് പുത്തന്‍പുരയ്ക്കല്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ പി.പി.തങ്കച്ചന് ഒരു കോടി രൂപ നഷ്ടപരിഹാരത്തിനു നോട്ടിസ് അയച്ചിരുന്നു. അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത ശേഷം ഇന്നോ നാളെയോ പ്രതികരിക്കാമെന്നു പി.പി.തങ്കച്ചന് അറിയിച്ചു. ജിഷയുടെ പിതാവ് പാപ്പു നല്കിയ പരാതിയില്‍ പൊലീസ് ജോമോനെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments