Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsInternational

തുടര്‍ച്ചയായ ആക്രമണങ്ങളെ ഭയന്ന് ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ കൂട്ട പലായനത്തിന് ഒരുങ്ങുന്നു

ധാക്ക: തുടര്‍ച്ചയായ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഭയന്ന് കൂട്ടപ്പലായനത്തിനൊരുങ്ങി ബംഗ്ലാദേശിലെ ഹിന്ദുക്കള്‍. കഴിഞ്ഞ ഏതാനും മാസങ്ങളിലായി 30-ല്‍ പരം ഹിന്ദുക്കളെയാണ് ഭീകരര്‍ വധിച്ചത്.വ്യാഴാഴ്ചയാണ് ശ്രീരാമകൃഷ്ണ മിഷനു നേരെ ഭീഷണി ഉയര്‍ന്നത്. രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഹിന്ദുക്കള്‍ രാജ്യം വിടുന്നതിനേക്കുറിച്ച്‌ അലോചിക്കുന്നത്.പല ആക്രമണങ്ങള്‍ക്ക് പിന്നിലും ഐ.എസ് അടക്കമുള്ള ഭീകരസംഘടനകളാണ്.

അക്രമികള്‍ ഹിന്ദു പെണ്‍കുട്ടികളെ ബലാല്‍സംഗത്തിനിരയാക്കുകയും ക്ഷേത്രങ്ങള്‍ അഗ്നിക്കിരയാക്കുകയും വീടുകളും ഓഫീസുകളും അടിച്ചു തകര്‍ക്കുകയും ചെയ്യുനത് പതിവായിരിക്കുകയാണ്. ഹിന്ദു ജനസംഖ്യ അഞ്ച് വര്‍ഷം കൊണ്ട് കൂടുതല്‍ കുറഞ്ഞതായി ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകന്‍ സലീം സമദ് അഭിപ്രായപ്പെട്ടു.

ബംഗ്ലാദേശ് ജനസംഖ്യയില്‍ ഹിന്ദുക്കള്‍ 31 ശതമാനമായിരുന്നത് ഇപ്പോള്‍ എട്ട് ശതമാനമായി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലും ആക്രമണം നടന്നിട്ടുണ്ട്. ജമാഅത്ത് അല്‍ മുജാഹിദീന്‍ ബംഗ്ലാദേശും ഇസ്ലാമിക സ്റ്റേറ്റ് ഭീകരരും ചേര്‍ന്നാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ ആക്രമണം നടത്തിവരുന്നത്. ഇവര്‍ക്കു പുറമെ ഭീകരവാദത്തിനെ എതിര്‍ക്കുന്നവരും നിരീശ്വരവാദികളായ ബ്ലോഗ് എഴുത്തുകാരും മതേതര സാമൂഹ്യപ്രവര്‍ത്തകരും ബുദ്ധിജീവികളും വര്‍ഷങ്ങളായി ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button