Kerala

എം.കെ മുനീറിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച നടിയുടെ മാതാവ്

കോഴിക്കോട് : എം.കെ മുനീറിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച നടി പ്രിയങ്കയുടെ മാതാവ് ജയലക്ഷ്മി. മകളുടെ മരണത്തിന് കാരണം എംഎല്‍എ ആണെന്നും, കുറ്റപത്രം കോടതിയില്‍ കൊടുക്കാന്‍ വൈകിച്ചത് മുനീറിന്റെ ഇടപെടല്‍ കൊണ്ടാണെന്നും പ്രിയങ്കയുടെ മാതാവ് ആരോപിച്ചു.

2011 നവംബര്‍ 26 നാണ് പ്രിയങ്ക മരിച്ചത്. വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി ചതിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്്തതെന്നാണ് കേസ്. അശോകപുരത്തെ ഫഌറ്റില്‍ വിഷം കഴിച്ചു മരിച്ച നിലയിലാണ് പ്രിയങ്കയെ കണ്ടെത്തിയത്. കേസിലെ പ്രതി റഹീമിന് വേണ്ടി മുനീര്‍ ഇടപെട്ടു എന്നും ഇയാളെ കേസില്‍ നിന്നൊഴിവാക്കാന്‍ മുനീര്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ജയലക്ഷ്മി ആരോപിച്ചു. എറണാകുളത്തോ കോഴിക്കോട്ടോ ഫഌറ്റ് എടുത്തു തരാമെന്നും മുനീര്‍ വാഗ്ദാനം നല്‍കിയതായി ഇവര്‍ പറയുന്നു.

റഹിം പ്രിയങ്കയെ പല തവണ ശല്യം ചെയ്തതായും ഫഌറ്റും വീടും പണവും നല്‍കാമെന്നും തന്റെ കൂടെ ജീവിക്കണമെന്ന് പറഞ്ഞതായും വിജയലക്ഷ്മി വെളിപ്പെടുത്തി. കേസ് ഒത്തു തീര്‍പ്പാക്കാനായി റഹീമിന്റെ ബന്ധു തന്നെ ഇന്ത്യാവിഷന്‍ ചാനലിലേക്ക് വിളിച്ചു വരുത്തി ഒരു കോടിയും അതല്ലെങ്കില്‍ അതില്‍ കൂടുതല്‍ തുകയും വാഗ്ദാനം ചെയ്തതായും ജയലക്ഷ്മി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ് എഎസ്‌ഐക്കെതിരെയും ജയലക്ഷ്മി ആരോപണങ്ങള്‍ ഉന്നയിച്ചു. കാമുകിയാവണം, ഭാര്യയാവണം എന്നു പറഞ്ഞ് മെഡിക്കല്‍ കോളജ് എഎസ്‌ഐ തന്നെ ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെ സ്വത്ത് പ്രശ്‌നത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയും പിന്നീട് ഇത് മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു. ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരണപ്പെട്ടതിന്റെ പിറ്റേ ദിവസം മുതല്‍ അന്വേഷണ ഉദ്യോഗസ്ഥനായ എഎസ്‌ഐ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നെന്നും അശ്ലീല ചുവയില്‍ സംസാരിച്ചിരുന്നെന്നും ജയലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button