ന്യൂഡല്‍ഹി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫ് ചെയര്‍മാനാകും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും തനിക്ക് തന്നെയാണെന്ന് ചെന്നിത്തല ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സാധാരണയായി പ്രതിപക്ഷ നേതാവാണ് യു.ഡി.എഫ് ചെയര്‍മാനാവുക. എന്നാല്‍ ഇത്തവണ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം അത് നിരസിച്ച സാഹചര്യത്തില്‍ താന്‍ തന്നെ തല്‍സ്ഥാനം വഹിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. ജൂലൈ ആദ്യ ആഴ്ച കെ.പി.സി.സി ഹൈക്കമാന്‍ഡ് യോഗം ചേരും.
Post Your Comments