തിരുവനന്തപുരം : കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കേരള സര്‍വലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിയടക്കം എട്ടുപേര്‍ക്ക് പരുക്കേറ്റു. കേരളാ സര്‍വ്വകലാശാല ആസ്ഥാനത്തിന് മുന്നില്‍ കെ.എസ്.യു നടത്തിയ പ്രതിഷേധ ധര്‍ണയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു. സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകരെ തല്ലി ചതച്ച പൊലീസ് നടപടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Post Your Comments