പെരുമ്പാവൂര്‍ : പോലീസ് പിടികൂടിയ അമീറുല്‍ ഇസ്ലാം യഥാര്‍ഥ കൊലയാളിയെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ പാപ്പു. ഇക്കാര്യത്തില്‍ കള്ളക്കളികള്‍ നടക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ പിടിക്കപ്പെട്ട പ്രതി പോലീസിന്റെ കൈയ്യില്‍ നേരത്തെ ഉണ്ടായിരുന്ന ആളാണ്. ഇയാളെ പാലക്കാട് നിന്നും പിടിച്ചുവെന്ന് തന്നോട് പോലീസ് പറഞ്ഞത് പച്ചക്കള്ളമാണ്.
ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തിയകളല്ല കൊലപാതകത്തില്‍ നടന്നത്. ഇക്കാര്യത്തില്‍ കള്ളക്കളികള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജിഷ മരിച്ചയുടന്‍ ആശുപത്രിയില്‍ എത്തി കുറുപ്പംപടി മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം വന്ന് ആയിരം രൂപ എന്റെ പോക്കറ്റിലിട്ട് തന്നിരുന്നു. സംഭവത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവും മകനും പങ്കുള്ളതായി നാട്ടുകാര്‍ ഒന്നടങ്കം പറയുന്നുണ്ട്.
കെ.പി.സി.സി 15 ലക്ഷം രൂപ നല്‍കിയതോടെ എന്റെ ഭാര്യയുടെ കണ്ണ് മഞ്ഞളിച്ചു. അവള്‍ എല്ലാം മറന്നു. കൊലപാതകത്തിന് ഉപയോഗിച്ചത് കമ്പിപാരയാണെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. ഇപ്പോള്‍ പറയുന്നത് കത്തിയാണെന്നാണ്. കൊലപാതകം ചെയ്തശേഷം തെളിവുകള്‍ നശിപ്പിക്കാനും ഇത്രയും നാള്‍ പോലീസിനെയും ഒരു നാടിനെയും വെട്ടിച്ച് കഴിയാന്‍ മാത്രം കഴിവുള്ള ആളല്ല ഇപ്പോള്‍ പിടിയിലുള്ളത്. രണ്ട് മുന്നണികളും വഞ്ചിക്കുകയാണ്. ജിഷ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും പാപ്പു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments