കുന്നംകുളം: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ മണിച്ചിത്രത്താഴ് രാജേന്ദ്രന്‍പിടിയിലായി. മോഷണത്തിനെത്തി കിണറ്റില്‍ വീണ രാജേന്ദ്രനെ അഗ്നി ശമന സേനയുടെ നേതൃത്വത്തില്‍ വല ഉപയോഗിച്ച് കരയ്ക്ക് എത്തിച്ചശേഷം പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കമ്പിപ്പാലം സ്വദേശിയായ ബാലന്‍റെ തറവാട്ടന്പലത്തിനും വീടിനും സമീപത്തുള്ള കിണറിലാണു മണിച്ചിത്രത്താഴ് രാജേന്ദ്രന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കോതച്ചിറ കുറ്റുപറന്പില്‍ രാജേന്ദ്രന്‍ വീണത്.
മോഷണത്തിനെത്തിയ രാജേന്ദ്രന്‍ ഇരുട്ടില്‍ കിണര്‍ കണ്ടില്ല. ബുധനാഴ്ച രാവിലെ ആറോടെയാണ് ഒരാള്‍ കിണറ്റില്‍ വീണതായി നാട്ടുകാര്‍ പൊലീസിനെയും അഗ്നിശമന സേനയെയും അറിയിച്ചത്.
മണിക്കൂറുകള്‍ക്കു മുന്‍പു തന്നെ വീണ രാജന്‍ മോട്ടോറിന്‍റെ പൈപ്പ് മടക്കി അതില്‍ പിടിച്ചിരിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് പരിസരവാസികള്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ കിണറ്റിനുള്ളില്‍ കണ്ടെത്തിയത്.
മണിച്ചിത്രത്താഴുള്ള പൂട്ട് പൊട്ടിച്ചു മോഷണം നടത്തുന്നതില്‍ വിദഗ്ധനാണു വലയിലായ രാജന്‍. ക്ഷേത്ര മോഷണം അടക്കമുള്ള നൂറോളം കേസുള്ള ഇയാള്‍ ഈയിടെയാണു ജാമ്യത്തില്‍ ഇറങ്ങിയത്.
Post Your Comments