കൊച്ചി : ജിഷയുടെ കൊലപാതകി അമിയൂര്‍ ഉള്‍ ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ തമിഴ്‌നാട്ടിിെല കാഞ്ചീപുരത്ത് നിന്ന് പിടിയിലായ കൊലപാതകിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് പോലീസ് ഭാഷ്യം.
അസമിലും ബംഗാളിലുമായി മാറിമാറി താമസിക്കുകയായിരുന്നു പ്രതി. ഒന്‍പത് വയസുള്ള മകനുള്ള നാല്‍പത്തി മൂന്നുകാരിയാണ് അസമില്‍ ഇയാളുടെ ഭാര്യ. ബംഗാളില്‍ മറ്റൊരു ഭാര്യയുണ്ട്. അമിയൂര്‍ ഉള്‍ ഇസ്ലാമിന് ജിഷയുമായി മുന്‍പരിചയമുണ്ടായിരുന്നു. മദ്യലഹരിയില്‍ ജിഷയുടെ വീട്ടിലെത്തിയ പ്രതി വാതില്‍ തള്ളി തുറന്ന ഉടന്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് വെള്ളം ചോദിച്ച ജിഷയ്ക്ക് ഇയാള്‍ വായില്‍ മദ്യം ഒഴിച്ചു നല്‍കി.
അതേസമയം രേഖാചിത്രവുമായി പ്രതിക്ക് സാമ്യമില്ലെന്ന് പോലീസ് വ്യക്തമാക്കി. മരണത്തിന് തൊട്ടുമുന്‍പ് തനിക്കാരെയും വിശ്വാസമില്ലെന്ന് ജിഷ പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments