KeralaNews

മീന്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിയ്ക്കുക: ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കൊച്ചി: മീന്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞിട്ടും വിപണിയില്‍ മീനുകള്‍ സുലഭമാണെന്നും ഇതിന് കാരണം ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മത്സ്യമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. മൂന്നും നാലും മാസങ്ങള്‍ക്ക് മുമ്പ് പിടിച്ച മത്സ്യങ്ങള്‍ പോലും വിപണിയില്‍ ലഭിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

ഫോര്‍മാലിന്‍, അമോണിയ മുതലായ രാസപദര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് ഇവ വിപണിയില്‍ എത്തിക്കുന്നത്. രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത് വഴിയായി ഇവ കേടാകില്ലെന്നതാണ് പ്രധാന ഗുണം. ഇവ ആരോഗ്യത്തിന് ദേഷമുണ്ടാക്കുന്നവയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഒരു വര്‍ഷം കരയ്‌ക്കെത്തിക്കുന്ന മത്സ്യങ്ങളുടെ തൂക്കം ആറു ടണ്ണാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി മത്സ്യത്തിന്റെ ലഭ്യത അറുപത് ശതമാനത്തോളം കുറഞ്ഞിരുന്നു. എന്നാല്‍ വിപണിയില്‍ മത്സ്യം സുലഭമാണ്. ഇതിന് കാരണം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യത്തിന്റെ വരവാണ്.

ചെക്ക് പോസ്റ്റുകള്‍ കടന്നു വരുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നിലവില്‍ സംവിധാനം ഇല്ലെന്നതും പഴക്കമുള്ള മത്സ്യങ്ങള്‍ കേരളത്തില്‍ എത്തുന്നതിന് കാരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button