KeralaNews

കൊല്ലം കോടതി വളപ്പിൽ സ്‌ഫോടനം: ഒരാൾക്ക് പരിക്ക്

കൊല്ലം: കൊല്ലം മുൻസിഫ്‌ കോടതി വളപ്പിൽ സ്‌ഫോടനം. പഴയ ജീപ്പിൽ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തുവാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഒരാൾക്കു പരുക്കേറ്റു. മുൻസിഫ് കോടതിയിൽ കേസിന്റെ ആവശ്യത്തിനു വന്ന കോൺഗ്രസ് പ്രവർത്തകൻ നീരൊഴുക്കിൽ സാബുവിനാണ് പരുക്ക്. ആസൂത്രിതമായ അപകടമാണെന്ന് പോലീസ് പറഞ്ഞു. ലേബർ കമ്മിഷണറുടെ പേരിൽ റജിസ്റ്റർ ചെയ്തിരുന്ന കെഎൽ 1 ജി 603 നമ്പർ ജീപ്പിലാണ് പൊട്ടിത്തെറിയുണ്ടായത്.  ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ജീപ്പില്‍ ഡീസല്‍ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടു തന്നെ സ്‌ഫോടനത്തിന്റെ ആഘാതം കുറഞ്ഞെന്നും പോലീസ് പറയുന്നു. ഡീസല്‍ ഉണ്ടായിരുന്നെങ്കില്‍ സ്‌ഫോടനത്തിനൊപ്പം തീപിടുത്തം കൂടി ഉണ്ടാകുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button